Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Haritha Karma

Kozhikode

ഹ​രി​തക​ർ​മ സേ​ന യൂ​സ​ർ ഫീ​സ് വ​ർ​ധ​ന​; പ്ര​തി​ഷേ​ധ​ത്തി​ന് ഒ​രു​ങ്ങി വ്യാ​പാ​രി​ക​ൾ 

മു​ക്കം: ന​ഗ​ര​സ​ഭ​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ഈ​ടാ​ക്കി​യി​രു​ന്ന ഹ​രി​ത ക​ർ​മ്മ സേ​ന​യു​ടെ​യു​ടെ യൂ​സ​ർ ഫീ​സ് 50 രൂ​പ​യി​ൽ നി​ന്നും നൂ​റ് രൂ​പ​യാ​ക്കി ഉ​യ​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​തി​നെ​തി​രേ പ്ര​തി​ഷേ​ധ​ത്തി​ന് ഒ​രു​ങ്ങി വ്യാ​പാ​രി​ക​ൾ. വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. കെ.​പി. ചാ​ന്ദി​നി, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നി​വേ​ദ​നം ന​ൽ​കി. 

നി​ല​വി​ൽ ലൈ​സ​ൻ​സ് ഫീ​സ് വ​ർ​ധ​ന​വ്, തൊ​ഴി​ൽ നി​കു​തി വ​ർ​ധ​ന​വ്, വാ​ട​ക വ​ർ​ധ​ന​വ്, വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​വ്, ഓ​ൺ​ലൈ​ൻ വ്യാ​പാ​രം സൃ​ഷ്ടി​ക്കു​ന്ന പ്ര​തി​സ​ന്ധി എ​ല്ലാ​ത്തി​നും പു​റ​മെ മു​ക്കം  ടൗ​ൺ ര​ണ്ടാം​ഘ​ട്ട സൗ​ന്ദ​ര്യ​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ കാ​ര​ണ​ത്താ​ൽ നി​ര​വ​ധി പ്ര​യാ​സ​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളു​മാ​ണ് ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ നേ​രി​ട്ടു​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഉ​ൾ​പ്പെ​ടെ ബ​സ് ഗ​താ​ഗ​തം നി​ർ​ത്ത​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​നി​യും പ്ര​വൃ​ത്തി പൂ​ർ​ണ​മാ​യും ​പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​മി​ല്ല. നി​ർ​മാ​ണ പ്ര​വ​ർ​ത്തി ഇ​ഴ​ഞ്ഞു നി​ങ്ങു​ന്ന​തു​മൂ​ലം വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് വ്യാ​പാ​രി​ക​ൾ​ക്ക് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.   

സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പ് ത​ന്നെ ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ഹ​രി​ത ക​ർ​മ്മ സേ​ന​യു​ടെ ഫീ​സ് 100 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​നാ​ണ് ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​ത്.

ഈ ​തീ​രു​മാ​ന​ത്തി​നെ​തി​രേ​യാ​ണ് ഇ​പ്പോ​ൾ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. വ്യാ​പാ​ര ദ്രോ​ഹ ന​ട​പ​ടി​യി​ൽ നി​ന്ന് ന​ഗ​ര​സ​ഭ പി​ന്മാ​റ​ണ​മെ​ന്നും ​അ​ല്ലാ​ത്ത​പ​ക്ഷം ​ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് സം​ഘ​ട​ന നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഫീ​ക്ക് മാ​ളി​ക, പി. ​പ്രേ​മ​ൻ, പി. ​അ​ലി അ​ക്ബ​ർ, ജി​ൽ​സ് പെ​രി​ഞ്ചേ​രി, പി.​പി. അ​ബ്ദു​ൽ മ​ജീ​ദ്, എം.​ടി. അ​സ്‌​ലം, ചാ​ലി​യാ​ർ അ​ബ്ദു​സ​ലാം, കെ.​വി. ഹ​രി, ഹ​രി​ദാ​സ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Latest News

Corehub Up